യുഡിഎഫിന് ജനങ്ങള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്: രമേശ് ചെന്നിത്തല

 

യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് പരാജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിക്കുണ്ടായ വിജയം പരിശോധിക്കേണ്ടതാണ്. 2009 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ജയിക്കാനായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇത് തൊലിപ്പുറത്തെ ചികില്‍സ കൊണ്ട് മാത്രം ഒതുക്കാനാവില്ല. ചര്‍ച്ച ചെയ്ത് വിശദമായി വിലയിരുത്തും. ബിജെപിയുടെ വിജയം ഗൗരവമായി വിലയിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.