തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. യുഡിഎഫിന് ശക്തമായ ജനകീയ അടിത്തറ നിലനില്‍ക്കുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. ഗ്രമപ്പഞ്ചായത്ത് ജില്ലാപഞ്ചായത്ത് ഫലങ്ങള്‍ അത് വെളിവാക്കുവന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാകപ്പിഴ വന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ പരാജയമാണ് യുഡിഎഫിന് ഒരു കനത്ത പരാജയമായിട്ടുള്ളത്. ഇതുള്‍പ്പെടെയുള്ളവ ശക്തമായി പരിശോധിക്കുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.