തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം

 

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വ്യതക്തമായ മുന്നേറ്റം നേടി. കോര്‍പറേഷനുകളില്‍ ആറില്‍ നാലെണ്ണത്തിലും എല്‍ഡിഎഫ് മുന്നിലാണ്.
അതെസമയം, മുനിസിപ്പാലിറ്റികളില്‍ 41 എണ്ണത്തില്‍ യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 40 എണ്ണത്തില്‍ എല്‍ഡിഎഫും. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തില്‍ 96 എണ്ണം എല്‍ഡിഎഫും 56 എണ്ണത്തില്‍ യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ 497 എണ്ണത്തില്‍ എല്‍ഡിഎഫും 391 എണ്ണത്തില്‍ യുഡിഎഫും 18 എണ്ണത്തില്‍ ബിജെപിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് 8, യുഡിഎഫ് 6.

© 2025 Live Kerala News. All Rights Reserved.