വിധി ഇടതിനനുകൂലമാകും: കോടിയേരി

 

തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പില്‍ ഇടതുമു്‌ന്ണിക്കനുകൂലമായ വിധിയായിരിക്കും ഉണ്ടാവുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കരയില്‍ ചക്കവീണ് മുയല്‍ ചത്തെന്ന് കരുതി എന്നും മുയല്‍ ചാവില്ലെന്നും ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മാറ്റത്തിന്റെ കാറ്റ് ഇടതിനൊപ്പമാണ്. 2005ല്‍ തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ 13 ജില്ലകളിലും ഇടതുമുന്നണി ഭൂരിപക്ഷം നേടി. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്. ബാര്‍ കോഴക്കേസില്‍ രാജി വെക്കാത്ത മന്ത്രി കെ.എം മാണിക്കുള്ള തിരിച്ചടിയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

© 2025 Live Kerala News. All Rights Reserved.