ഇടതുമുന്നണി കേരളത്തില്‍ ജയിക്കണം: ആര്‍ ബാലകൃഷ്ണപിള്ള

 

ഇടതുമുന്നണി കേരളത്തില്‍ ജയിക്കണമെന്നും അതിനുള്ള പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ഈ ബാലകൃഷ്ണപിള്ള. അഴിമതിയില്‍ മുങ്ങിക്കുളിച്ച, കുതികാല്‍ വെട്ടും വാക്കുപാലിക്കാത്തതും വര്‍ഗ്ഗീയത പരത്തുന്നതുമായ ഒരു മുന്നണിയില്‍ നിന്ന് വിട്ടുപോരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കാലുവാരാത്ത ഒരു മുന്നണിയില്‍ എത്തിയതിന്റെ മനസ്സമാധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസും യുഡിഎഫും വളരെ പിറകോട്ട് പോകും. ഉടുതുണിയും പണിയായുധവുമായി വന്ന കൊടിക്കുന്നില്‍ സുരേഷിനെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടുവന്നത് കേരളകോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പരഞ്ഞു.

© 2025 Live Kerala News. All Rights Reserved.