ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് മികച്ച പോളിംഗ്. കണ്ണൂരില്‍ ഇതുവരെ 25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായത് വോട്ടിംഗ് വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട് ആറിടങ്ങളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലും ശാസ്തമംഗലത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കണ്ണൂര്‍ പരിയാരത്ത് 5, 6 വാര്‍ഡുകളില്‍ വെബ്കാസ്റ്റിംഗ് കാമറ തകര്‍ത്തതിനെ തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.

വോട്ടെടുപ്പിനോട് അനുബന്ധിച്ച് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 500 തദ്ദേശ സ്ഥാപനങ്ങളിലെ 9,220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1,11, 11,006 വോട്ടര്‍മാരാണ് 15,096 പോളിംഗ് ബൂത്തുകളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുക.

© 2025 Live Kerala News. All Rights Reserved.