ഡിജിപി വെള്ളാപ്പള്ളി ഭക്തനെന്ന് ബിജു രമേശ്

ഡിജിപി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് ബാര്‍ വ്യവസായി ബിജു രമേശ്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപിയെ കാണാന്‍ ചെന്ന സ്വാമിയുടെ സഹോദരിയോട് സെന്‍കുമാര്‍ തട്ടിക്കയറിയെന്നും ബിജു രമേശ് പറഞ്ഞു. കേസ് ഡിജിപി ജേക്കബ് തോമസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു തട്ടിക്കയറിയത്. മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായും ബിജു രമേശ് പറഞ്ഞു.

അതെസമയം, തുടരന്വേഷണം സ്വാഗതം ചെയ്യുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംശയമുള്ളവരുടെ സംശയം തീരട്ടെയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

© 2025 Live Kerala News. All Rights Reserved.