പ്രതിഷേധം ഭയന്ന് മാണി പൊതുപരിപാടികള്‍ റദ്ദാക്കി

 

മന്ത്രി കെ.എം. മാണിയുടെ ഇടുക്കിയിലെ ഇന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളാണ് റദ്ദാക്കിയത്. ഇടുക്കിയിലെ നാലു സ്ഥലങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണു റദ്ദാക്കിയത്. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയത്. മാണി പങ്കെടുക്കുന്ന പരിപാടികളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

മാണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.