വോക്‌സ് വാഗന്‍ ഇന്ത്യയില്‍ നിന്ന് 100,000 കാറുകള്‍ തിരിച്ച് വിളിക്കും

 

പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ് വാഗന്‍ ഇന്ത്യയില്‍ നിന്ന് 100,000 കാറുകള്‍ തിരിച്ചു വിളിക്കും. ഡീസല്‍ എമിഷന്‍ കോഴ വിവാദത്തില്‍ ഇത്രയധികം കാറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അടുത്തമാസം എട്ടിനകമായിരിക്കും കാറുകള്‍ തിരിച്ചുവിളിക്കുകയെന്ന് പ്രമുഖ ടിവി ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

പോളോ, വെന്റോ, ജീറ്റ, പസ്സറ്റ് എന്നീ മോഡലുകളാണ് ഇങ്ങനെ തിരിച്ചു വിളിക്കുന്നത്. ആഗോളതലത്തില്‍ 11 ദശലക്ഷം ഡീസല്‍ വാഹനങ്ങളില്‍ പുകവമന പരിശോധനകളില്‍ തട്ടിപ്പു നടത്തിയതായി യൂറോപ്പിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ വോക്‌സ് വാഗന്‍ സമ്മതിച്ചു കഴിഞ്ഞു.

© 2025 Live Kerala News. All Rights Reserved.