രണ്ട് ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ ലെബനാനില്‍ പിടിയില്‍; അറസ്റ്റ് സ്വകാര്യ വിമാനത്തില്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്തുന്നതിനിടെ

ബെയ്‌റൂട്ട്: രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ ലെബനാനില്‍ അറസ്റ്റില്‍. ബെയ്‌റൂട്ടിലെ റഫീഖ് ഹരീരി വിമാനത്താവളത്തിലാണ് സൗദി രാജകുമാരനായ അബ്ദല്‍ മുഹ്‌സിന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് അറസ്റ്റിലായത്. ഇയാള്‍ക്കു പുറമെ നാല് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ലബനനിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

വിമാനത്തില്‍ നാല്‍പതു പായ്ക്കറ്റുകളിലായി രണ്ടു ടണ്ണിന്റെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ക്യാപ്റ്റഗണ്‍ ഗുളികകളാണു ഉണ്ടായിരുന്നതെന്നു പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റിയാദിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

രാജകുമാരനോടൊപ്പമുള്ള നാല് സൗദി ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്. രാജകുമാരനെ ചോദ്യം ചെയ്തുവരികയാണ്. ആംഫിറ്റമിന്‍ ഇനത്തില്‍ വരുന്ന കാപ്റ്റാഗണ്‍ എന്ന ഗുളികകളാണ് കടത്തിയത്. മയക്കുമരുന്നിന്റെ അതേ ഗുണമുള്ള ഇവ അറബ് നാടുകളില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്ാണ് റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.