സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത മത പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി; ‘ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധം’; ‘ ഭര്‍ത്താവിനെ പരിചരിച്ച് വീട്ടില്‍ ഇരുന്നാല്‍ മതി’

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത യുവ  പണ്ഡിതന്‍.  സിംസാറുല്‍ ഹഖ് ഹുദവിയാണ് സ്ത്രീകള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.  തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നും  ഭര്‍ത്താവിനെ പരിചരിച്ച് വീട്ടില്‍ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നന്നും സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. സ്ത്രീകളെ മത്സരിപ്പിക്കുന്ന സംഘടനകള്‍ അവരുടെ പേരില്‍ നിന്ന് മുസ്ലിം എന്ന വാക്ക് നീക്കണമെന്നും ഹുദവി പറഞ്ഞു

ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെന്നു വാദിച്ചുകൊണ്ടു തന്നെയാണ് സ്ത്രീ വീടിനകത്ത് ഇരുന്ന് സ്വന്തം ചുമതലകള്‍ നിര്‍വഹിക്കേണ്ടവരാണെന്നു ഹുദവി ചൂണ്ടിക്കാട്ടുന്നു

courtesy – southlive.in

© 2025 Live Kerala News. All Rights Reserved.