ശിവസേനയ്‌ക്കെതിരെ ശക്തമായ താക്കീതുമായി കേന്ദമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ശിവസേന രാജ്യത്ത് നടത്തി വരുന്ന കിരാത താണ്ഡവങ്ങളാണ് ജയ്റ്റ്‌ലിയെ ചൊടിപ്പിച്ചത്. കരിഓയില്‍ പ്രയോഗങ്ങളും വര്‍ഗ്ഗീയ ആക്രമണങ്ങളും ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കുന്നതല്ല. ഇതല്ല ഇന്ത്യയുടെ പാരമ്പര്യം. കുറച്ചു ദിവസങ്ങളായി ചിലര്‍തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ അപരിഷ്‌കൃത രീതികളാണ് സ്വീകരിക്കുന്നതെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഡല്‍ഹിയില്‍ ജമ്മു കശ്മീര്‍ സ്വതന്ത്ര എംഎല്‍എയെ കരി ഓയില്‍ ഒഴിച്ചതിനെതിരെയും മഹാരാഷ്ട്രയില്‍ ബിസിസിഐ ഓഫിസ് ആക്രമിച്ചതിനെതിരെയും പ്രതികരിക്കവെ ജയ്റ്റ്‌ലി പറഞ്ഞു.