കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ട: ഹൈക്കോടതി

 

സംസ്ഥാനത്തെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സി.ഇ.ടിയിലെ സംഭവങ്ങളെ തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. കേസില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ സര്‍വകലാശാലയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥികളുടേതടക്കമുള്ള വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യാന്‍ കോളേജ് അധികൃതര്‍ പുറത്ത് സംവിധാനമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതെസമയം അധ്യാപകരുടേയും ജീവനക്കാരുടേയും വാഹനങ്ങള്‍ കാമ്പസില്‍ പ്രവേശിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

സൈലന്‍സര്‍ മാറ്റി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കണം. കൂടാതെ രാത്രി ഒമ്പത് മണിക്കു ശേഷം കലാലയങ്ങളില്‍ ആഘോഷപരിപാടികള്‍ വേണ്ടെന്നും കോടതി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.