കണ്ണൂര്‍ വിമാനത്താവളം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

 

കണ്ണൂര്‍ വിമാനത്താവളം അട്ടിമറിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി ഇതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി വിമാനത്തില്‍ ഇറങ്ങിക്കൊണ്ടുള്ള മാമാങ്കമല്ല ഇവിടെ വേണ്ടത്. വിമാനസര്‍വ്വീസ് എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും കോടിയേരി ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.