ജാതിയുടെ പേരില്‍ക്രൂരത; ദളിത് കുടുമ്പത്തെ ജീവനോടെ കത്തിച്ചു

 

ജാതിസംഘര്‍ഷത്തെ തുടര്‍ന്ന് ഹരിയാനയില്‍ നാലംഗ ദളിത് കുടുമ്പത്തെ ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ് രണ്ട് കുട്ടികള്‍ മരിച്ചു. ഗുരുതര പരിക്കുകളേറ്റ മാതാപിതാക്കളെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫരീദാബാദിലെ പ്രിതല മേഖലയിലാണ് സംഭവം. പുലര്‍ച്ചെ നാലിന് കുടുംബം ഉറങ്ങുമ്പോഴായിരുന്നു അജ്ഞാതര്‍ വീടിന് തീയിട്ടത്. തീപടരുന്നതു കണ്ട് ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരണത്തിനു കീഴടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

© 2025 Live Kerala News. All Rights Reserved.