തെരുവു നായ്ക്കളുമായെത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നായ്ക്കളുമായെത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം. കൊച്ചിയിലെ പള്ളുരുത്തി പോലീസ് സ്‌റ്റേഷന് മുന്നിലാണ് പ്രതിഷേധസമരം അരങ്ങേറിയത്.

തെരുവുകളില്‍ നിന്ന് പിടികൂടിയ നായ്ക്കളെ മിനിലോറിയില്‍ക്കയറ്റി പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുവന്നായിരുന്നു സമരം നടത്തിയത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു.

അതിനിടെ സംസ്ഥാനത്ത് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തില്‍ എടുത്തത് നിയമമല്ലെന്നും പോലീസിന് ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാനാകൂയെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ തെരുവുനായ്ക്കളെ കൊല്ലാനാകില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.