കോഴിക്കോട് 10 കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി

 

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോഴിക്കോട് 10 പാര്‍ട്ടി അംഗങ്ങളെ
കോണ്‍ഗ്രസ് പുറത്താക്കി. ഡിസിസി അംഗം രമേഷ് നമ്പിയത്ത് അടക്കമുള്ളവരെയാണ് പുറത്താക്കിയത്. വിമതപ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം നടന്ന സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. വിമതര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്.

അതെസമയം വിമതര്‍ക്ക് പിന്‍മാറാന്‍ ഒരവസരംകൂടി നല്‍കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് പറഞ്ഞു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം കഴിഞ്ഞെങ്കിലും കെപിസിസി പ്രസിഡണ്ടിനോട് മാപ്പ് പറഞ്ഞ് അവര്‍ക്ക് നടപടികളില്‍ നിന്നൊഴിവാകാമെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.