വെള്ളാപ്പള്ളി നികൃഷ്ട ജീവി, ജനിക്കാൻ പോകുന്ന പാർട്ടി കോവർ കഴുതയും: വീക്ഷണം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നികൃഷ്ട ജീവിയാണെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കശാപ്പുകാർക്ക് വിൽക്കുകയാണ്. ഗുരു കൊളുത്തിയ ദീപം ഊതിക്കെടുത്താനും സമുദായത്തെ ഇരുട്ടിലേക്ക് നയിക്കാനുമാണ് സമുദായത്തെ ഇപ്പോൾ നയിക്കുന്ന നികൃഷ്ട ജീവികൾ ശ്രമിക്കുന്നത്.

ചെമ്പഴന്തിയിൽ ജനിച്ച് കണിച്ചു കുളങ്ങരയിൽ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. മഹത്തായ പ്രസ്ഥാനത്തെ കശാപ്പുകാർക്ക് വിലപേശി വിൽക്കുകയാണ് ഗുരുവിന്റെ പിൻഗാമികളെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

ഡിസംബറിൽ വെള്ളാപ്പള്ളി രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടി കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവർ കഴുതയായിരിക്കുമെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.