കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കാസര്‍ഗോഡ്: അഴിത്തല തുറമുഖത്തു നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പതു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഉള്‍ക്കടലില്‍ നിന്നും ഇവരെ കണ്ടെത്തിയത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ സംഘം കുടുങ്ങുകയായിരുന്നു. കരയില്‍ നിന്ന് അയച്ച മറ്റൊരു ബോട്ടില്‍ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും. തിങ്കളാഴ്ച ഉച്ചയോടെ തൈക്കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓംകാരം എന്ന ബോട്ടാണ് നിശ്ചിത സമയം കഴിഞ്ഞിട്ടും കരയില്‍ തിരിച്ചെത്താതിരുന്നത്. വൈകിട്ടോടെ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നാവികസേനയുടെ സഹായം പോലീസ് അഭ്യര്‍ഥിച്ചിരുന്നു

© 2025 Live Kerala News. All Rights Reserved.