#Dharma_Raksha_Yathra:ധര്‍മ്മരക്ഷാ യാത്ര നവംബര്‍ അവസാനം..യാത്രയില്‍ 18 സാമുദായിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും.. ഉത്ഘാടനം ശ്രീ ശ്രീ രവിശങ്കര്‍

കോഴിക്കോട്: എസ്.എന്‍.ഡി.പിയുടെ നേതൃത്ത്വത്തില്‍ അടുത്തമാസം അവസാനം കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന രഥയാത്രയ്ക്ക് ധര്‍മ്മ രക്ഷാ യാത്ര എന്ന പേരിട്ടു. യാത്രയില്‍ കെ.പി.എം.എസ്, യോഗക്ഷേമസഭ, വിശ്വകര്‍മ്മസഭ, വി.എസ.ഡി.പി തുടങ്ങി

18 സാമുദായിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന രഥയാത്ര ശ്രീ ശ്രീ രവിശങ്കര്‍ ഉത്ഘാടനം ചെയ്യും. യാത്രയുടെ വിജയത്തിനായി 15 അംഗ കോര്‍ കമ്മിറ്റിയ്ക്ക് നേതൃത്വം നല്‍കി. കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി പങ്കെടുത്തു.

അടുത്തമാസം അവസാനം ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ രാഷ്ട്രീയ പാര്‍ട്ടിയായ ധര്‍മ്മജനസേന രൂപീകരിക്കാനാണ് പദ്ധതി.

© 2025 Live Kerala News. All Rights Reserved.