ഇരുമുന്നണികളുടെയും യാത്ര നാശത്തിലേക്ക് : വെള്ളാപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്കാണ് പോകുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവരുടെ വിമര്‍ശം എസ്.എന്‍.ഡി.പിയുടെ കരുത്താണ്. വിമര്‍ശം സ്വാഭാവികമാണെന്നും ഡല്‍ഹിയില്‍ നിന്നും തിരികെയെത്തിയ വെള്ളാപ്പള്ളി വിമാനത്താവളത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തെകുറിച്ച് ചര്‍ച്ച ചെയ്യാനായി ഈമാസം അഞ്ചിന് ചേര്‍ത്തലയില്‍ ആലോചനായോഗം വിളിച്ചു ചേര്‍ത്തതായും വെള്ളാപ്പള്ളി അറിയിച്ചു.

സിപിഎമ്മിനെ പിന്നോട്ടടിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. എസ്.എന്‍.ഡി.പിയെ ഇരുമുന്നണികളും ഒരുമിച്ച് വേട്ടയാടുകയാണ്. വി.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വിമാനത്താവളത്തില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.