സിസ്റ്റര്‍ അമലയുടെ കൊലപാതകം; ഹരിയാനയില്‍ പിടികൂടിയത് സതീഷ് ബാബു തന്നെ: കേരള പൊലീസ്

ഹരിദ്വാര്‍; സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുവാനായി പൊലീസ് സംഘം ഹരിദ്വാറിലെത്തി. ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഹരിദ്വാറില്‍ എത്തിയത്. തുടര്‍ന്ന് ഹരിയാനയില്‍ പിടികൂടിയത് സതീഷ് ബാബു തന്നെയാണെന്ന് സ്ഥിരികരിച്ച കേരള പൊലീസ് പ്രതിയുമായി മടങ്ങുമെന്നും അറിയിച്ചു.

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് ബാബുവിനെ ഇന്നലെയാണ് ഹരിദ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിനു കീഴിലുളള അതിഥി മന്ദിരത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുവാന്‍ ആകുമെന്നാണ് കരുതുന്നത്.

© 2025 Live Kerala News. All Rights Reserved.