കണ്ണൂര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനെതിരെ ആരോപണവുമായി സിഐടിയു രംഗത്തെത്തി. മൂന്നാറിലെ തൊഴിലാളി സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നുവെന്ന ആരോപണവുമായാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ രംഗത്തെത്തിയിരിക്കുന്നത്.
ദിവസങ്ങളോളം കുത്തിയിരിപ്പു സമരം നടത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും എവിടെ നിന്ന് കിട്ടിയതെന്നും മൊബൈല്‍ ഫോണ്‍വഴിയുള്ള നിര്‍ശേദപ്രകാരമാണ് സമരം നടന്നതെന്നും ഏകോപനത്തോടെ സമരം നടത്തിയത് ഇതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആദ്യ പ്രസ്താവന വിവാദമായപ്പോള്‍ ഖേദപ്രകടനം നടത്തി സഹദേവന്‍ വീണ്ടും പ്രസ്താവനയിറക്കി.