പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കും: ബാലകൃഷ്ണപിള്ള

കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള. ജില്ലാ തലത്തില്‍ എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. എല്‍.ഡി.എഫുകാര്‍ വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കും. കോണ്‍ഗ്രസിനെക്കാള്‍ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തേയാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഏക കാര്യം അഴിമതി മാത്രമാണ്. അഴിമതിഭരണത്തിനെതിരായ ജനരോഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

© 2025 Live Kerala News. All Rights Reserved.