മൂന്നാര്‍ സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെ തോട്ടം തൊഴിലാളികളുടെ പ്രതിഷേധം

 

മൂന്നാര്‍: മൂന്നാറില്‍ . സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം. ആര്‍എംപി നേതാവ് കെ.കെ. രമയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ മൂന്നാറിലെത്തിയ സിപിഎം നേതാക്കളായ പി.കെ. ശ്രീമതി എംപി, കെ.കെ. ഷൈലജ, എം.സി. ജോസഫൈന്‍ എന്നിവരെയും വനിതാ തൊഴിലാളികള്‍ തടഞ്ഞിരുന്നു. സമരം ചെയ്യുന്നവരോടൊപ്പം ഇരിക്കാന്‍ ശ്രമിച്ച നേതാക്കളെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരസ്ഥലത്തത്തെി രംഗം ശാന്തമാക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.