ഇന്ദുലേഖയുടെ പരസ്യവാചകം മമ്മൂട്ടിയ്ക്ക് പാരയായി.. നേരിട്ട് ഹാജരാവാന്‍ കോടതി ഉത്തരവ്

വയനാട്: ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത് നടന്‍ മമ്മൂട്ടിയ്ക്ക് തലവേദനയാകുന്നു. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരുമെന്ന മമ്മൂട്ടിയുടെ പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചവര്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ് പരാതി. പരാതിയിന്മേല്‍ കോടതിയില്‍ ഹാജരാകാന്‍ വയനാട് ജില്ലാ ഉപഭോകൃത കോടതി ഉത്തരവിട്ടു. ഈ മാസം 22 ന് രാവിലെ 11 ന് മമ്മൂട്ടിയോടും കമ്പനി അധികൃതരോടും ഹാജരാവാനാണ് കോടതി ഉത്തരവ്

വയനാട് മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റ് ചിലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.