കമൽഹാസൻ വീണ്ടും മലയാളത്തിലേക്ക്.

റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ കമൽഹാസൻ വീണ്ടും മലയാളത്തിലേക്ക്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ കമൽഹാസൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത് .ചിത്രത്തിന്റെ കഥ റോഷൻ കമൽ ഹാസനോട് പറഞ്ഞതായാണ് വിവരം. പല തവണയായിരുന്ന് ഇരുവരും തമ്മിൽ ചിത്രത്തെപ്പറ്റി ചർച്ച നടത്തിയിട്ടുമുണ്ട്. ചിത്രത്തിന്റെ കഥ കമലിന് ഇഷ്ടമായെന്നാണ് വിവരം. എന്നാൽ ഇതു വരെ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം കരാറൊപ്പിട്ടാൽ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.പൃഥ്വിരാജിനെ നായകനാക്കി റോഷൻ ‘നാളെ രാവിലെ” എന്നൊരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്. മുംബയ് പൊലീസിന് ശേഷം റോഷനും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. റോഷൻആൻഡ്രൂസ് സംവിധാനം ചെയ്ത ’36 വയതിനിലെ” എന്ന ജോതികയുടെ തിരിച്ചുവരവ് ചിത്രം മികച്ച പ്രതികരണമാണ്തമിഴ് നാട്ടിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.