കോഴിക്കോട് ഹോട്ടലിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരു ഹോട്ടലിലെ രണ്ടു ജീവനക്കാര്‍ തമ്മിലേറ്റുമുട്ടി. ഒരാള്‍ മരിച്ചു. വെള്ളയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ടി.എം.ജെ ഹോട്ടലിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.

ഗ്യാസ് സിലിണ്ടര്‍ കൊണ്ടേറ്റ അടിയാണ് മരണകാരണമായത്. കോട്ടയം സ്വദേശി ജോര്‍ജാണ് മരിച്ചത്. പ്രതിയായ കണ്ണൂര്‍ സ്വദേശി ജോസ് രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മദ്യപിച്ച് ഉണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു

© 2025 Live Kerala News. All Rights Reserved.