ഹക്കീം വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു

കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരന്‍ തെക്കേ മമ്പലത്തെ അബ്ദുള്‍ഹക്കീം വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. കേസ് ഏറ്റെടുക്കാനാവില്ലെന്ന ഏറ്റെടുക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബിന്റെ ഉത്തരവ്. കേസ് എത്രയും വേഗം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. ഹക്കീമിനെ 2014 ഫെബ്രുവരി പത്തിനാണ് പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതായതോടെ ഹക്കീമിന്റെ ഭാര്യ സീനത്തും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.