ഗുരുദേവനെ സിപിഎം അപമാനിച്ചിട്ടില്ല: കോടിയേരി

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ സിപിഎം അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവിനെ അപമാനിച്ചെന്ന ആരോപണം തെറ്റാണ്. ഇത് തെറ്റായ പ്രചാരണം മാത്രമാണ്. ഗുരുവിനെ സിപിഎം എന്നും ആദരിച്ചിട്ടേയുള്ളൂ എന്നും കോടിയേരി പറഞ്ഞു. ഓണാഘോഷത്തിന് സമാപനം കുറിച്ച് കണ്ണൂര്‍ തളിപ്പറന്പില്‍ സിപിഎം നേതൃത്വത്തിലുള്ള ക്ലബുകളും സാംസ്‌കാരിക സംഘടനകളും നടത്തിയ ഘോഷയാത്രയില്‍ ലോകാരാദ്ധ്യനായ ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.