സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കും ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: ഭടന്മാര്‍ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

 

ന്യൂഡല്‍ഹി: സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കും ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടും പദ്ധതിയില്‍ സ്വയം വിരമിച്ചവരേയും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സമരം തുടരുമെന്ന് വിമുക്ത ഭടന്മാര്‍ നിലപാടെടുത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.

ബാദര്‍പുര്‍ഫരീദബാദ് സെക്ടറില്‍ ഡല്‍ഹി മെട്രോ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമാണെന്നും അദ്ദേഹം പറഞ്ഞു. 42 വര്‍ഷമായുള്ള വിരമിച്ച സൈനികരുടെ ആവശ്യമാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. മുന്‍ സര്‍ക്കാര്‍ 500 കോടി മാത്രമാണ് പദ്ധതിക്കായി നീക്കിവെച്ചത്. തന്റെ സര്‍ക്കാരാണ് ആവശ്യമായ തുക അനുവദിച്ചുകൊണ്ട് പദ്ധതി നടപ്പാക്കിയത്. ഇതുപോലെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നവും സാക്ഷാത്കരിക്കുമെന്നും മോദി പറഞ്ഞു

© 2025 Live Kerala News. All Rights Reserved.