ഗലീഷ്യ (സ്‌പെയിന്‍): സ്‌പെയിനില്‍ റാലിക്കിടെ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കുട്ടികള്‍ അടക്കം പതിനാറ് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്.
കാറിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് റാലി കാണാനായി വഴിയരികില്‍ നിന്നവര്‍ക്കിടയിലേക്ക് കയറുകയായിരുന്നു. പിന്നീട് തലകുത്തനെ മറിഞ്ഞ് കാര്‍ നിശ്ചലമാകുന്നത് ലോക്കല്‍ ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളില്‍ വ്യക്തമാണ്.
https://youtu.be/FpMY17tZz6I
എന്നാല്‍ കാര്‍ ഡ്രൈവര്‍മാര്‍ക്ക് കാര്യമായ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അപകടത്തെ തുടര്‍ന്ന് റാലി ഉപേക്ഷിച്ചു.
സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് അനുശോചനം രേഖപ്പെടുത്തി.