കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും ടെലിവിഷന്‍ അവതാരക അമൃത റോയുമായുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും ടെലിവിഷന്‍ അവതാരക അമൃത റോയുമായുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഇവരുടെ വിവാഹം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ ദേശീയ ദിനപത്രമാണ് ദിഗ്‌വിജയ്അമൃത വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അറുപത്തെട്ടുകാരനായ ദിഗ്‌വിജയ് സിങും പ്രമുഖ അവതാരകയായ അമൃത റായിയും തമ്മിലുള്ള ബന്ധം നേരത്തേ വിവാദമായിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായതോടെയാണ് ബന്ധം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് അമൃതയുമായുള്ള ബന്ധം സ്ഥിരീകരിച്ച് ദിഗ്‌വിജയ് സിങ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.

അടുത്തിടെയാണ് അമൃത റായ് മുന്‍ഭര്‍ത്താവ് ആനന്ദ് പ്രധാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. ദിഗ്‌വിജയിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതായി ഇതിനു ശേഷം അവര്‍ വെളിപ്പെടുത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.