ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: തിരൂര്‍ സ്വദേശിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

കരിപ്പൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്ത തിരൂര്‍ സ്വദേശിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു.ഐ.എസ്. ബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ പുതിയ തീരുമാനം. തിരൂര്‍ക്കാരനായ യുവാവിന്റെ ബന്ധുവായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞദിവസം യു.എ.ഇയില്‍നിന്ന് തിരിച്ചയച്ച യുവാവിനെതിരെ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ േപ്രരിപ്പിച്ചത്.തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവിനെ വിട്ടയക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.