സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഡിസംബറില്‍

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 നും 20 നും മധ്യേ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തും. വിപുലമായ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരും ദുബായ് ഭരണകൂടവും ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

6.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുശേഷം കെട്ടിടം കമ്പനികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങും. 6,000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ അവസരമാവും ഇവിടെ ലഭിക്കുക. 47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. മൂന്ന് മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. 45,000 പേര്‍ക്ക് ഇവിടെ നേരിട്ട് തൊഴിലവരസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.