കേരളത്തിലെ വില്ല സ്വന്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

കൊച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചി പനങ്ങാട് വാങ്ങിയ വീട്ടിലെത്തി. രാവിലെ ഐ എ എ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് സച്ചിന്‍ നേരെ കൊച്ചിയിലെ തന്റെ വീട്ടിലെത്തിയത്. പനങ്ങാട് പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ 5000 സ്‌ക്വയര്‍ ഫീറ്റില്‍ സ്ഥിതിചെയ്യുന്ന വില്ലയാണ് സച്ചിന്റെ വീട്.
കായലിനെ അഭിമുഖീകരിച്ച മൂന്നു നിലയുള്ള വില്ലയാണ് സച്ചിന് ഇഷ്ടപ്പെട്ടത്. സ്വിമ്മിംഗ് പൂളും ജിമ്മും പരിശീലനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വില്ല പൂര്‍ത്തിയാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമകളിലൊരാള്‍ കൂടിയായ സച്ചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവിടാനാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കാനൊരുങ്ങുന്നതെന്നാണ് സൂചന. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെത്തിയ സച്ചിന് കേരളീയര്‍ നല്‍കിയ സ്‌നേഹമാകാം ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.