
തിരുവനന്തപുരം: സംസ്ഥാന പ്രമുഖ ഭക്ഷ്യോത്പാദന ബ്രാന്‍ഡ് ആയ നിറപറയുടെ കറിപ്പൊടികളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.മൂന്ന് ഉത്പന്നങ്ങളിലാണ് മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.
കറിപ്പൊടി പായ്ക്കറ്റുകളില്‍ പരിശുദ്ധം എന്ന വ്യാജ അവകാശവാദം ഉന്നയിച്ചതിനും കമ്പനിക്കെതിരെ കേസുണ്ട്.തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനുള്ള വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ട്. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇത് ആദ്യമായല്ല നിറപറ ഉത്പന്നങ്ങളില്‍ മായം കണ്ടെത്തുന്നത്. ഇതിന് മുമ്പെല്ലാം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചോ പിഴയടച്ചോ കമ്പനി രക്ഷപ്പെടുകയായിരുന്നു.