വാഹനപരിശോധനയ്ക്കിടെ പീച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി

തൃശൂര്‍: പീച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ പീച്ചി പൊലീസാണ് പിടികൂടിയത്. ആയിരം കിലോയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാത 47ല്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. കോഴിമാലിന്യം കടത്തുന്ന ലോറിയില്‍ മാലിന്യത്തിനിടയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. ലോറി പാലക്കാടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

© 2025 Live Kerala News. All Rights Reserved.