വനം കൈയേറ്റങ്ങള്‍അടിയന്തരമായി ഒഴിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: 1971 ജനവരി ഒന്നിനുശേഷം കേരളത്തിലുണ്ടായ വനഭൂമി കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

1971 മുതല്‍ ഏഴായിരും ഏക്കര്‍ വനഭൂമി കൈയേറിയിട്ടുണ്ട്. ഇക്കാര്യം കാലാകാലങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഒഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന് അടിയന്തര നടപടി കൈക്കൊണ്ടേ പറ്റൂ. ആറ് മാസത്തിനുള്ളില്‍ ഈ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. ഒരു വര്‍ഷത്തിനകം ഇവ പൂര്‍ണമായി ഒഴിപ്പിക്കണം. ഈ കാലയളവില്‍ ഇത്തരം ഭൂമിയില്‍ അവകാശം സ്ഥാപിക്കാനായി നല്‍കുന്ന അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളും മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം-ഹൈക്കോടതി ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.