ബി ജെ പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്തു പീഡിപ്പിച്ചാല്‍ സി.പി.എം ഭക്തരായ പോലീസുകാര്‍ പലിശയും കൂട്ടി തിരിച്ചടി വാങ്ങിക്കുമെന്ന് ബി ജെ പി നേതാവ്‌ വി വി രാജേഷ്

കായംകുളം: ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്ന നടപടി തുടര്‍ന്നാല്‍ സി.പി.എം ഭക്തരായ പോലീസുകാര്‍ പലിശയും പലിശയുടെ പലിശയും കൂട്ടി തിരിച്ചടി വാങ്ങിക്കുമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ ഭീഷണി. ആലപ്പുഴയിലെ കരിയിലക്കുളങ്ങരയില്‍ നടന്ന സിപിഎംബിജെപി സംഘട്ടനത്തേത്തുടര്‍ന്ന് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.

അത്തരക്കാര്‍ക്ക് ഞങ്ങള്‍ മുമ്പും മറുപടി കൊടുത്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാന്‍ പറ്റാത്ത വിധം കൂട്ടുപലിശയടക്കം വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളും നികുതി കൊടുത്താണ് ഇവിടെ ജീവിക്കുന്നത്. പോലീസുകാര്‍ ശമ്പളം വാങ്ങിക്കുന്നത് കെ.പി.സി.സി ഓഫിസില്‍ നിന്നോ മറ്റോ അല്ല, സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.

ഇതെല്ലാം ഇക്കൂട്ടത്തില്‍ പോലീസുകാരുണ്ടെങ്കില്‍ കേട്ടുകൊള്ളുക രാജേഷ് പറഞ്ഞു. എ.കെ.ജി സെന്ററിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ ഇപ്പോഴും ഉണ്ടെന്നായിരുന്നു രാജേഷിന്റെ പ്രധാന ആരോപണം

© 2025 Live Kerala News. All Rights Reserved.