അവര്‍ ഒന്നിച്ചു…4 പതിറ്റാണ്ടിനുശേഷം ആ വിദ്യാങ്കണത്തില്‍

 

 

CHALSE

ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു

 

ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര നിമിഷങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ കലാലയകാലം എന്ന് പറയാത്തവര്‍ വളരെ ചുരുക്കമാണ്. മനോഹരമായ ഓര്‍മകളുടെ ഒരു ചെപ്പ്തന്നെയാണ് കലാലയ കാലഘട്ടം.

സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃതങ്ങള്‍, പഠിപ്പിന്റെ ഇടവേളകളില്‍ സ്‌കൂള്‍ മുറ്റത്തുകൂടിയുള്ള ഓടിക്കളിള്‍,അധ്യാപകരുടെ അഭിനന്ദനങ്ങള്‍,ശകാരങ്ങള്‍,ഇടയ്ക്കിടെ കിട്ടുന്ന ചെറിയ തല്ലുകള്‍,പഠിക്കാത്തതിനു ക്ലാസിന് പുറത്ത് വരാന്തയില്‍ ചിലവിട്ടിരുന്ന നേരങ്ങള്‍,ഇതിനൊക്കെയിടയില്‍ വന്നു ചെര്‍ന്നിരുന്ന പ്രണയങ്ങള്‍… ചെറിയ ചെറിയ ഇണകങ്ങള്‍ളും, പിണക്കങ്ങളും,കാലങ്ങളെത്ര കൊഴിഞ്ഞുപോയാലും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെയാണ് സ്‌കൂള്‍ ജീവിതം സമ്മാനികുന്നത്.

നാല് പതിറ്റാണ്ടിനുശേഷം ഒരു SSLC ബാച്ച് ഒത്തുചേര്‍ന്നിരികുന്നു, കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ നാടയ എടൂരിലാണ് ഈ അപൂര്‍വ്വ സംഗമം നടന്നത്. എടൂര്‍ സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ 1974 ലെ SSLC ബാച്ചാണ് 41 വര്‍ഷങ്ങള്‍ക്കിപ്പുറം ഒത്തു ചേര്‍ന്നത്.

 

p6

 

മക്കളും,കൊച്ചു മക്കളുമായി, പണ്ട് ഓടികളിച്ചു നടന്ന സ്‌കൂള്‍ മുറ്റത്ത് വീണ്ടുമൊരു കൂടിച്ചേരല്‍ …കഴിഞ്ഞുപോയ സ്‌കൂള്‍ നാളുകളിലെ ഓര്‍മകളിലേക്ക് തിരിച്ചൊരു യാത്ര.. പണ്ട് ഉണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം കാലത്തിനൊപ്പം മാറിയെങ്കിലും ഓരോരുത്തരുടെയും മനസ്സില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സ്‌കൂളിന്റെ ചിത്രങ്ങള്‍ക്ക് മങ്ങല്‍ ഏറ്റിരുന്നില്ല. വളപൊട്ടുകള്‍ വീണുടഞ്ഞിരുന്ന, മരത്തൂണുകള്‍ താങ്ങി നിരത്തിയിരുന്ന വരാന്തകള്‍… അറിവ് പകര്‍ന്നു കിട്ടിയിരുന്ന ക്ലാസ് മുറികള്‍… ഒപ്പം എന്തിനും കൂട്ടുനിന്നിരുന്ന സുഹൃത്തുക്കളും ,നല്ലവരായ അധ്യാപകരും… അങ്ങനെ ഒട്ടേറെ ഓര്‍മ്മകള്‍ ആ പഴയ പ്രായത്തിലേക്ക് അവരെ നയിച്ചു.പഴമയുടെ ആ സുന്ദര മുഹൂത്തങ്ങളെ അവര്‍ ഓരോന്നായി ഓര്‍ത്തെടുത്തു…

 

p4

 

ഒരിക്കല്‍ വീണ്ടും കാണാം‘ എന്ന് പറഞ്ഞ് സ്‌കൂളിന്റെ പടി വിട്ടുപിരിയുമ്പോള്‍ കണ്ണ് നിറയാത്തവരായി ആരും തന്നെ കാണില്ല..അന്ന് വിഷമത്തോടെയാണെങ്കിലും ഓരോരുത്തരും തങ്ങളുടേതായ ജീവിതങ്ങളിലേക്ക് യാത്രയായി. പണ്ട് പിരിയുമ്പോള്‍ പറഞ്ഞ ആ വാക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന്വര്‍ത്ഥമാകുമെന്ന് ആരും ഒരുപക്ഷെ വിചാരിച്ചിരുന്നിരിക്കില്ല…

41 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ പലരിലും ഒരുപാട് മാറ്റങ്ങള്‍, ചിലരെ തിരിച്ചറിയാന്‍ പോലും ഒന്നുകൂടെ ആലോചികേണ്ടി വന്നു… പങ്കുവയ്ക്കുവാന്‍ ഓരോരുത്തര്‍ക്കും വിശേഷങ്ങളേറെ, എന്നാല്‍ അതിനായി സമയം തെല്ലുമില്ലാതായതുപോലെ. വിശേഷങ്ങള്‍ പങ്കുവച്ചും ഓര്‍മ്മകള്‍ പുതുക്കിയും ഒരു ദിവസം,അതും മക്കളോടും പേരക്കുട്ടികളോടുമൊപ്പം.

 

p1

 

തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മണ്‍മറഞ്ഞു പോയ സഹൃത്തുകളേയും അധ്യാപകരെയും അനുസ്മരിച്ചുകൊണ്ടാണ് ഈ അപൂര്‍വ്വ സംഗമത്തിന് തുടക്കം കുറിച്ചത്.പി. രാമകൃഷണന്‍ സ്വാഗതവും എടൂര്‍ പള്ളിവികാരിയും സ്‌കൂള്‍ മാജേറുമായ ഫാ. ആന്‍ഡ്രൂസ് തെക്കേല്‍ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. മുന്നൂറോളംപേര്‍ ചടങ്ങില്‍ പങ്കെടുതിരുന്നു.ഹെഡ്മാസ്റ്റര്‍ പി.എം തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.തങ്ങളെ പഠിപ്പിച്ചിരുന്ന 24 അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. കെ.വി. ഗീതയുടെ നന്ദി പ്രകാശനത്തോടെ ഈ അപൂര്‍വ്വ സംഗമത്തിന് സമാപനമായി. 41 വര്‍ഷത്തിനുശേഷം നടന്ന കൂട്ടായ്മ അവിസ്മരണീയമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു, ഭാവിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 16 അംഗ കമ്മറ്റിയേയും തിരെഞ്ഞടുത്താണ് 1974 ലെ SSLC ബാച്ച് ആ വിദ്യാങ്കണത്തോട് യാത്രപറഞ്ഞത്. പീന്നീടൊരു കൂടിക്കാഴ്ച്ചക്ക് ആശംസയുമേകി.

 

Untitled-1

© 2025 Live Kerala News. All Rights Reserved.