കതിരൂർ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് നായയെ കൊന്നുകെട്ടിത്തൂക്കിയ നിലയിൽ

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ വൈദ്യുത തൂണിൽ നായയെ കൊന്നു കെട്ടിത്തൂക്കിയ നിലയിൽ. കതിരൂർ ഡയമണ്ട് മുക്കിലാണ് പട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതായി കണ്ടെത്തിയത്. പൊലീസെത്തിയാണ് പട്ടികളെ അഴിച്ചുമാറ്റിയത്.

മനോജിന്റെ ഒന്നാം ചരമവാർഷിക ദിനമാണിന്ന്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്തു വൻ പൊലീസ് സന്നാഹമാണുള്ളത്.

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി കണ്ണൂരിൽ വൻ സംഘർഷമാണ് നിലനിൽക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബോംബേറും കത്തിക്കുത്തും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. എന്നാൽ ഇന്നലെ സ്ഥിതിഗതികൾക്ക് അൽപം അയവുവന്നിട്ടുണ്ട്. അക്രമത്തെ അടിച്ചമർത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

കടപ്പാട്:മാതൃഭൂമി ഓണ്‍ ലൈൻ

© 2025 Live Kerala News. All Rights Reserved.