ചതയദിനത്തിൽ പങ്കെടുത്തതിൽ രാഷ്ട്രീയ ലക്ഷ്യമില്ല: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

ആലപ്പുഴ: എസ്എൻഡിപിയുടെ ചതയ ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

എൻഡിഎ സർക്കാർ കേരളത്തിന് മൂന്ന് ഭക്ഷ്യ പാർക്കുകൾ നൽകിക്കഴിഞ്ഞു. ഇനിയും പാർക്കുകൾ സ്ഥാപിക്കാൻ ഉദ്ദേശമുണ്ട്. യുപിഎ സർക്കാർ രണ്ടു പാർ‌ക്കു മാത്രമാണ് കേരളത്തിന് നൽകിയത്. അയിത്തത്തിന് എതിരെ പോരാടിയ ഗുരുദേവന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് ഇവിടെ വന്നത്. സന്ദർശനത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളില്ലെന്നും അവർ പറഞ്ഞു.

കാലഘട്ടത്തിന് അനുസരിച്ച് മാറിയില്ലെങ്കിൽ കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ ജാതി നോക്കിയാണ് കല്യാണം കഴിച്ചത്. മക്കളെയും അങ്ങനെ തന്നെയാണ് ചെയ്തത്-വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

© 2025 Live Kerala News. All Rights Reserved.