ഗുജറാത്തിലെ സംഭവങ്ങൾ ഞെട്ടിപ്പിച്ചു… സംവരണമല്ല രാജ്യത്തിന് വേണ്ടത്, വികസനമാണ്: നരേന്ദ്ര മോദി

ന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായം അടുത്തിടെ ഗുജറാത്തിൽ നടത്തിയ റാലിക്കിടെയുണ്ടായ സംഘർഷങ്ങൾ ഞെട്ടിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും സർദാർ പട്ടേലിന്റേയും നാട്ടിൽ നടക്കാൻ പാടില്ലാത്തതാമ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പതിവ് മൻ കീ ബാത് റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

അക്രമങ്ങൾ ഉണ്ടായത് നിർഭാഗ്യകരമായ കാര്യമാണ്. വേഗം തന്നെ ഗുജറാത്തിൽ സമാധാനം തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. സംവരണമല്ല രാജ്യത്തിന് വേണ്ടത്, വികസനമാണ്. അതിനായി ഒറ്റമനസോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി.

© 2025 Live Kerala News. All Rights Reserved.