വിഭിന്ന ശേഷിയുള്ളവരുടെ കൂട്ടത്തിലേക്ക് ഇനി പൊക്കം കുറഞ്ഞവരും

ന്യൂദല്‍ഹി: വിഭിന്ന ശേഷിയുള്ളവരുടെ കൂട്ടത്തിലേക്ക് ഇനി പൊക്കം കുറഞ്ഞവരും. വിഭിന്ന ശേഷിയുള്ളവര്‍ക്കുള്ള സംവരണാനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ആലോചന. നിലവില്‍ ഏഴ് ഇനം വൈകല്യങ്ങളാണ് പട്ടികയിലുള്ളത്. ഓട്ടിസം, തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയവ ഉള്‍പ്പെടുത്തി 19 എണ്ണമാക്കാനാണ് താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന് കീഴിലെ സാമൂഹിക നീതി വകുപ്പിന്റെ ലക്ഷ്യം. സാമുഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. അവസര സമത്വം ഉറപ്പുവരുത്താനുള്ള ശക്തമായ മാര്‍ഗ്ഗ രേഖകളുമായി ഈ വര്‍ഷം പാസാക്കാനുദ്ദേശിക്കുന്ന വിഭിന്ന ശേഷി ബില്ലില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. നിയമഭേദഗതി നിലവില്‍ വരുന്നതോടെ പൊക്കമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം വരെ സംവരണവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും.

© 2025 Live Kerala News. All Rights Reserved.