അത്യാഹിത വിഭാഗത്തിനു മുന്നില്‍ പടക്കം പൊട്ടിച്ച് ഓണം ആഘോഷിച്ചത് വിവാദമായി

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ സ്വകാര്യ ആംബുലന്‍സ് ജീവനക്കാര്‍ പടക്കംപൊട്ടിച്ച് ഓണം ആഘോഷിച്ചത് വിവാദമായി. തിരുവോണദിനമായ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് ഡ്യൂട്ടി ഡോക്ടറോട് വിശദീകരണംതേടി.

ആംബുലൻസ് ഡ്രൈവർമാരും സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഇവരുടെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് പടക്കം പൊട്ടിച്ചത്. അത്യാഹിത വിഭാഗത്തിനു തൊട്ടടുത്തു തന്നെയാണ് കുട്ടികളുടെ വാർഡ്. ശബ്ദം കേട്ട് കുട്ടികൾ ഭയന്നു കരയുകയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയാണ് ആഘോഷ സംഘത്തെ പിരിച്ചുവിട്ടത്.

© 2025 Live Kerala News. All Rights Reserved.