കാശ്മീരില്‍ പാക് ഭീകരന്‍ പിടിയില്‍… നാല് ഭീകരരെ സൈന്യം വധിച്ചു..

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് ഭീകരന്‍ പിടിയിലായി.റാഫിയബാദില്‍ നിന്നാണ് പാക് ഭീകരനെ സൈന്യം പിടികൂടിയത്. ഏറ്റുമുട്ടലില്‍ 4 ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. റാഫിയാബാദ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്  സൈന്യം നടത്തിയ തിരിച്ചിലിനൊടുവിലാണ് ജാവേദ് എന്ന സജാദ് അഹമ്മദ് പിടിയിലായത്. 20 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റമുട്ടലില്‍ ഈയാളുടെ കൂട്ടാളികളായ 4 പേരെ സൈന്യം വധിച്ചു.

ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്ന സജാദ് ഉള്‍പ്പെടുന്ന ഭീരരുടെ സംഘം. പാക്കിസ്ഥാനിലെ മുസഫര്‍ഗഡ് സ്വദേശിയാണ് 22 കാരനായ സജാദ് അഹമ്മദ്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ പരിശീലനം സജാദിന് ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ സേന വ്യക്തമാക്കുന്നു. ഉറി മേഖലയിലൂടെയാണ് മറ്റുള്ളവര്‍ക്കൊപ്പം ഭീകരാക്രമണത്തിനെത്തിയതെന്ന് സദാജ് അഹമ്മദ് സുരക്ഷാ സേനക്ക് മൊഴി നല്‍കിയിട്ടുണ്ട്.

അബു ഉബൈദുള്ള എന്ന പേരിലാണ് ഇയാള്‍ ലഷ്കര്‍ ക്യാംപില്‍ അറിയപ്പെട്ടിരുന്നത്. ഈയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യ ചെയ്യാനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഉധംപൂരില്‍ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ പിടികൂടി ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു ഭീകരന്‍ കൂടി സൈന്യത്തിന്റെ പിടിയിലാകുന്നത്.

ഒരു ഭീകരന്‍ കൂടെ പിടിയിലായതോടെ അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സംബന്ധിച്ച ഇന്ത്യയുടെ വാദം ശക്തിപെടുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.