ഫോർട്ട് കൊച്ചി കമാലക്കടവിലാണ് അപകടം നടന്നത്, മീൻപിടുത്ത ബോട്ടുമായി കൂടിയിടിച്ചാണ് അപകടം ഉണ്ടായത് വൈപിൻ ഫോർട്ട് കൊച്ചി റൂട്ടിലെ ബോട്ട് ആണ് അപകടത്തിൽ പെട്ടത് ,ഇടിയുടെ ആഗാതത്തിൽ രണ്ടായി പിളർന്ന ബോട്ട് പൂർണമായും വെള്ളത്തിൽ താണു, ടിക്കറ്റ് നല്കിയത് 23 പേര്ക്ക് മാത്രമാണ്,35 ഓളം യാത്രക്കാർ ഉണ്ടായതായി സംശയിക്കുന്നു. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃദദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിന് നാവിക സേനയും രംഗത്തുണ്ട് .ബോട്ട്ന്റെ ഒരു ഭാഗം കരക്കെത്തിച്ചു, നിരവധി പേർ ഒഴിക്കിൽ പെട്ടതായി സംശയിക്കുന്നു ആഴമേറിയ അഴിമുഖത്താണ് അപകടം നടന്നത് . 30 പേരെ ഫോർട്ട് കൊച്ചി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈപിനിലെ നാടുകാരുടെ സഹായത്തോടെ 4 ബോട്ട്കളിലായി തിരച്ചിൽ തുടരുന്നു.മരിച്ചവരിൽ മട്ടാഞ്ചേരി പുതിയ റോഡിൽ സുധീർ, ഫോർട്ട് കൊച്ചിയിലെ വോൾഗ , വൈപ്പിൻ അഴീക്കോട് സൈനബ എന്നിവരെ തിരിച്ചറിഞ്ഞു.4 പേർ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ഇവർക്ക് കെമിക്കൽ ന്യൂമൊണിയ എന്ന അവസ്ഥയാണെന്നു ഡോക്ടർമാർ, പലരുടെയും ശ്വാസ കോശത്തിൽ ഡീസൽ അടങ്ങിയ വെള്ളം കയറിയിടുണ്ട്.