തിരുവനന്തപുരം: ജനഹിതമാനുസരിച്ചാണ് പഞ്ചായത്തുകള്‍ രൂപികരിച്ചാണ് പഞ്ചായത്തുകള്‍ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുകൊണ്ടാണ് സിപിഎം അടക്കം പലരും വിഭജനത്തെ പലരും പേടിക്കുന്നത്.. പഞ്ചായത്ത് രൂപീകരണത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച സമീപനങ്ങള്‍ തുടരും. തിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നതയില്ലെന്നും, തിരഞ്ഞെടുപ്പുമായി ബന്ധപെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
‘മുസ്ലീം ലീഗിനെ ഒറ്റപെടുത്തുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ പലഭാഗത്തു നിന്നും ഉണ്ടായി. ലീഗിനെ കോണ്‍ഗ്രസ്സ് ഒറ്റപെടുത്തിയില്ലെന്നും, എല്ലാവരും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു