#Shocking_News : ആശുപത്രിയില്‍ കയറി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു..

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ച ഡി.വൈ.എഫ്.എ നേതാവ്  മരിച്ചു. ഡി.വൈ.എഫ്.ഐ പെരുമുടിയൂർ മേഖലാ ട്രഷറർ നജീബ് (22) ആണ് കൊല്ലപ്പെട്ടത്. സിനിമ തിയേറ്ററിലെ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റാണ് നജീബ്  പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനിടെയാണ്  ഇന്നലെ രാത്രി വീണ്ടും ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ നജീബിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ  മരിച്ചു.

സിനിമാ തിയേറ്ററിലെ ടിക്കറ്റ്  തർക്കവും  മറ്റ് പ്രാദേശിക തർക്ക വിഷയങ്ങളും   ആർ.എസ്.എസ്  – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയിരുന്നു.  ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

© 2025 Live Kerala News. All Rights Reserved.